ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയ മദിരാശി സംസ്ഥാനത്തിലെ കുറുമ്പനാട് താലൂക്കിൽ ഉൾപ്പെട്ടിരുന്ന ചേരാപുരം, വേളം എന്നീ അംശങ്ങൾ സംയോജിപ്പിച്ചാണ് 1960-ൽ വേളം ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്; 1963 ഡിസംബറിൽ ആദ്യത്തെ ഭരണസമിതി നിലവിൽ വന്നു. രൂപീകരണം മുതൽ 1984 വരെ കൊയിലാണ്ടി താലൂക്കിലായിരുന്ന ഈ പഞ്ചായത്ത് ജനങ്ങളുടെ ആവശ്യപ്രകാരം പിന്നീട് വടകര താലൂക്കിലും കുന്നുമ്മൽ ബ്ലോക്കിലുമായി ഉൾപ്പെടുത്തി. സാമൂതിരി ഭരണത്തിന്റെ സൂചന നൽകുന്ന തളി ക്ഷേത്രവും, ടിപ്പു സുൽത്താന്റെ പടയെ ചെറുക്കാൻ നാട്ടുരാജാക്കന്മാർ പുളിയർ പടയെ സജ്ജരാക്കിയതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും പ്രദേശത്തിനുണ്ട്. കാർഷികമേഖലയ്ക്ക് പ്രാധാന്യം നൽകുന്ന വിളയളങ്ങൾ എന്ന പദത്തിൽ നിന്നാണ് വേളം എന്ന പേര് ലഭിച്ചതെന്നും കരുതപ്പെടുന്നു. ഗുളികപ്പുഴ (കുറ്റ്യാടിപ്പുഴ) പ്രധാന ജലഗതാഗത മാർഗ്ഗമായിരുന്ന ഈ പ്രദേശം, ശീലക്കുട ചൂടാനുള്ള അവകാശം, മാറുമറയ്ക്കാനുള്ള അവകാശം തുടങ്ങിയ സാമൂഹികപരമായ നിരവധി പോരാട്ടങ്ങൾക്ക്...
കൂടുതൽ വായിക്കുക