പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന.

കെ സി മുജീബ്റെഹ്മാൻ

പ്രസിഡണ്ട്

ലീല ആര്യൻകാവിൽ

വൈസ് പ്രസിഡണ്ട്

പി.കെ ബഷീർ മാസ്റ്റർ

വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ

മഠത്തിൽ ശ്രീധരൻ

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ

കുഞ്ഞയിശ കുനിങ്ങാരത്ത്

ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപ്ഴ്സൺ

ഷൈനി കെ.കെ

മെമ്പർ വാർഡ് 3

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

    സ്ഥലം: വടകര താലൂക്ക്

കോഴിക്കോട് ജില്ല, കേരളം

വാർഡുകൾ: 18

നിയോജകമണ്ഡലം: കുറ്റ്യാടി

ലോകസഭാ മണ്ഡലം: വടകര

വില്ലേജ് : വേളം

ആകെ ജനസംഖ്യ: 26738 സ്ത്രീകൾ: 13977പുരുഷൻമാർ: 12761

 

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴയ മദിരാശി സംസ്ഥാനത്തിലെ കുറുമ്പനാട് താലൂക്കിൽ ഉൾപ്പെട്ടിരുന്ന ചേരാപുരം, വേളം എന്നീ അംശങ്ങൾ സംയോജിപ്പിച്ചാണ് 1960-ൽ വേളം ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്; 1963 ഡിസംബറിൽ ആദ്യത്തെ ഭരണസമിതി നിലവിൽ വന്നു. രൂപീകരണം മുതൽ 1984 വരെ കൊയിലാണ്ടി താലൂക്കിലായിരുന്ന ഈ പഞ്ചായത്ത് ജനങ്ങളുടെ ആവശ്യപ്രകാരം പിന്നീട് വടകര താലൂക്കിലും കുന്നുമ്മൽ ബ്ലോക്കിലുമായി ഉൾപ്പെടുത്തി. സാമൂതിരി ഭരണത്തിന്റെ സൂചന നൽകുന്ന തളി ക്ഷേത്രവും, ടിപ്പു സുൽത്താന്റെ പടയെ ചെറുക്കാൻ നാട്ടുരാജാക്കന്മാർ പുളിയർ പടയെ സജ്ജരാക്കിയതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും പ്രദേശത്തിനുണ്ട്. കാർഷികമേഖലയ്ക്ക് പ്രാധാന്യം നൽകുന്ന വിളയളങ്ങൾ എന്ന പദത്തിൽ നിന്നാണ് വേളം എന്ന പേര് ലഭിച്ചതെന്നും കരുതപ്പെടുന്നു. ഗുളികപ്പുഴ (കുറ്റ്യാടിപ്പുഴ) പ്രധാന ജലഗതാഗത മാർഗ്ഗമായിരുന്ന ഈ പ്രദേശം, ശീലക്കുട ചൂടാനുള്ള അവകാശം, മാറുമറയ്ക്കാനുള്ള അവകാശം തുടങ്ങിയ സാമൂഹികപരമായ നിരവധി പോരാട്ടങ്ങൾക്ക്...

കൂടുതൽ വായിക്കുക