കോഴിക്കോട് ജില്ല
ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വിവരങ്ങൾ
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ചരിത്രപശ്ചാത്തലവും
 
18
വാർഡുകൾ
26,738
ജനസംഖ്യ
25.8
ച.കി.മീ.
01
വില്ലേജുകൾ
മുഖവുരയും രൂപീകരണവും
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ കുന്നുമ്മൽ ബ്ളോക്കിലെ വേളം വില്ലേജ് പരിധി പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് വേളം ഗ്രാമപഞ്ചായത്ത്. 25.8 ചതുരശ്ര കിലോമീറ്റര്‍‍ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്ത് 1963 ഡിസംബറിലാണ് രൂപീകൃതമായത്. 
പഞ്ചായത്തിന്റെ അതിരുകൾ
വടക്കുഭാഗത്ത്: പുറമേരി, കുറ്റ്യാടി പഞ്ചായത്തുകൾ
കിഴക്കുഭാഗത്ത്: കുറ്റ്യാടി, ചങ്ങരോത്ത് പഞ്ചായത്തുകൾ
പടിഞ്ഞാറുഭാഗത്ത്: പുറമേരി, ആയഞ്ചേരി, തിരുവള്ളൂര്‍ പഞ്ചായത്തുകൾ
തെക്കുഭാഗത്ത്: ചെറുവണ്ണൂര്‍, ചങ്ങരോത്ത്, പേരാമ്പ്ര
ചരിത്രവും വികസന വഴികളും

വടകര താലൂക്കിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ചതുരാകൃതിയിലുള്ള ഒരു ഭൂപ്രദേശമാണ് വേളം ഗ്രാമപഞ്ചായത്ത്. നിമ്നോന്നതമായ ഭൂരൂപമാണ് വേളം പഞ്ചായത്തിന്റേത്. മധ്യഭാഗത്തായി മണിമല, വടക്കുഭാഗത്തായി തുവ്വമല, മയിലാടിക്കുന്ന്, കാപ്പുമല എന്നിവയും ഏകദേശം തെക്കുകിഴക്കായി കുളിക്കുന്നും, ആലക്കാട് തറകുന്നും ഏകദേശം വടക്കുകിഴക്കായി ഒഴിഞ്ഞിലോട്ട് തറകുന്നും വടക്കുമധ്യത്തായി കണ്ടിവീട്കുന്നും ഇവിടെ സ്ഥിതിചെയ്യുന്നു. സമതലപ്രദേശങ്ങളും നെല്‍പ്പാടങ്ങളും ഈ പ്രദേശത്തിന് പ്രകൃതിരമണീയത നല്‍കുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏറെ എഴുന്നുനില്‍ക്കുന്ന മണിമലയുടെ ഉച്ചിയില്‍ നിന്നും നോക്കിയാല്‍ അകലെ വെള്ളിയാംകല്ല് കാണാം. കോട്ടക്കല്‍പുഴ അഥവാ കുറ്റ്യാടിപ്പുഴ എന്നറിയപ്പെടുന്ന പുഴയുടെ ഭാഗമാണ്, പഞ്ചായത്തിന്റെ തെക്കുകിഴക്കു ഭാഗങ്ങളിലൂടെ ഒഴുകുന്ന ഗുളികപ്പുഴ. ഇത് അറബിക്കടലിലാണ് ഒഴുകിച്ചെന്നു ചേരുന്നത്. വേളം പഞ്ചായത്തിന്റെ പഴയകാലത്തെ പ്രധാന ജലഗതാഗത മാര്‍ഗ്ഗമായിരുന്നു ഗുളികപ്പുഴ. കൊല്ലങ്ങള്‍ക്കു മുമ്പ്, കുറ്റ്യാടിയില്‍ നിന്നും ഈ പുഴയിലൂടെ വടകര മൂരാട്ടേക്ക് മോട്ടോര്‍ബോട്ടു സര്‍വ്വീസ് നടത്തിയിരുന്നു. ചരല്‍ക്കല്ല് നിറഞ്ഞതാണ് കരഭൂമിയിലെ മണ്ണ്. തെക്കുകിഴക്ക് ഭാഗത്ത് ഇഷ്ടികയ്ക്കും, ഓടിനും അനുയോജ്യമായ ഒന്നാംതരം കളിമണ്ണുണ്ട്. മറ്റു ചില സ്ഥലങ്ങളില്‍ ചൈനാകളിമണ്ണിനോട് സാമ്യമുള്ള ഒരു തരം വെളുത്ത മണ്ണും, വടക്കുപടിഞ്ഞാറു ഭാഗത്തുള്ള ചില വയലുകളില്‍ പഞ്ചാരമണലും കാണപ്പെടുന്നു. പടിഞ്ഞാറുഭാഗത്ത് പുഞ്ചക്കൃഷി ചെയ്യുന്ന, എപ്പോഴും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശത്തിനെ പുഞ്ചപ്പാണ്ടി എന്നുപറയുന്നു. ഇവിടെയും വളരെ ആഴത്തില്‍ ഒന്നാംതരം കളിമണ്ണാണുള്ളത്. ഈ പാണ്ടിനിലങ്ങളില്‍ സുലഭമായി ശുദ്ധജല മത്സ്യങ്ങളെയും കാണാം. കുഞ്ഞുകുന്ന്, കുളിക്കുന്ന്, കോയൂറക്കുന്ന്, മണിമല, തുവ്വമല, മങ്ങാട്കുന്ന് എന്നിവിടങ്ങളില്‍ ചെങ്കല്ല് നിറഞ്ഞ ഭൂപ്രകൃതിയാണ്.

ഭരണപരമായ വിവരങ്ങൾ
ഗ്രാമപഞ്ചായത്ത്
വേളം
വില്ലേജുകൾ
വേളം
ബ്ലോക്ക് പഞ്ചായത്ത്
കുന്നുമ്മൽ
ജില്ലാ പഞ്ചായത്ത്
കോഴിക്കോട്
നിയമസഭാ മണ്ഡലം
കുറ്റ്യാടി
ലോകസഭാ മണ്ഡലം
വടകര
ജനസംഖ്യ
26,738
ആകെ ജനസംഖ്യ
13,977
സ്ത്രീകൾ
12,761
പുരുഷന്മാർ
പട്ടികജാതി ജനസംഖ്യ: 1,127
പട്ടികവർഗ്ഗ ജനസംഖ്യ: 89
സ്ഥാപനങ്ങളും സാമൂഹിക വിവരങ്ങളും
അങ്കണവാടികൾ 29
എൽ.പി സ്കൂളുകൾ 9
യു.പി സ്കൂളുകൾ 02
ജി.എൽ.പി സ്കൂളുകൾ 03
ഹൈസ്കൂളുകൾ 01
എഫ്.എച്ച്.സി സബ്സെന്റർ 03
കുടുംബശ്രീ അയൽക്കൂട്ടങ്ങൾ 235
വായനശാലകൾ 03
പൊതുകിണറുകൾ 25
ക്ഷീരസംഘങ്ങൾ 05
ആകെ വീടുകൾ 8,418
ബി.പി.എൽ കുടുംബങ്ങൾ 3,419
അഗതികൾ 95
ആകെ വോട്ടർമാർ 25,750
മൊബൈൽ ടവറുകൾ 05
എസ്.സി കോളനി 08
എസ്.ടി കോളനി 0
ആശാ വർക്കർമാർ 20
പട്ടികജാതി / പട്ടികവർഗ്ഗ വിവരങ്ങൾ
350
എസ്.സി കുടുംബങ്ങൾ
1,127
എസ്.സി ജനസംഖ്യ
0
എസ്.ടി കുടുംബങ്ങൾ
89
എസ്.ടി ജനസംഖ്യ
പെൻഷൻ / ആനുകൂല്യ വിവരങ്ങൾ
436
കർഷക തൊഴിലാളി പെൻഷൻ
1,061
ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ
275
ഇന്ദിരാഗാന്ധി ദേശീയ വികലാംഗർ പെൻഷൻ
885
ഇന്ദിരാഗാന്ധി ദേശീയ വിധവ പെൻഷൻ
16
50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ
ഗ്രാമപഞ്ചായത്ത് ഓഫീസ് വിവരങ്ങൾ
ഫോൺ
0496 2770109
പോസ്റ്റ് ഓഫീസ്
വേളം
പിൻ കോഡ്
673507
ഇ-മെയിൽ
secretaryvelompanchayath@gmail.com